Wednesday, April 15, 2009

ബ്രാഹ്മണ്യം വിഴുങ്ങിയ കളരി

കളരിപ്പയറ്റിന്റെ പിതൃത്വം ബ്രാഹ്മണ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനായി പതിവുപോലെ ധാരാളം ഐതിഹ്യങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. കേരളത്തിന്റെ തനതു പ്രതിരോധവ്യവസ്ഥയും, കായിക കലയും, ജീവിതരീതിയും, ധാര്‍മ്മിക അടിത്തറയുമായിരുന്ന കളരികള്‍ക്ക് കേരളത്തിലെ ബ്രാഹ്മണ്യത്തേക്കാള്‍ പുരാതനമായ ചരിത്രവും, പഴക്കവും,മഹത്ത്വവുമുണ്ട്. കള്ള ചരിത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതിലൂടെ അന്യന്റെ സര്‍വ്വസ്വവും മോഷ്ടിച്ചെടുക്കുന്ന കുടിലത മാത്രം കൈമുതലായുള്ള ബ്രാഹ്മണ്യം കളരികളെ വിഴുങ്ങാന്‍ വേണ്ടി പടച്ചുണ്ടാക്കിയ കള്ളക്കഥകളെ നിര്‍വീര്യമാക്കുന്ന നല്ലൊരു പഠനം ശ്രീ. കെ.വിജയകുമാര്‍ എഴുതിയ കളരിപ്പയറ്റ്,കേരളത്തിന്റെ ശക്തിയും സൌന്ദര്യവും എന്ന ഗ്രന്ഥത്തിലുണ്ട്.
ചരിത്ര പുസ്തകങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ബ്രാഹ്മണ്യ-സവര്‍ണ്ണ താല്‍പ്പര്യങ്ങളാല്‍ മറച്ചു പിടിക്കപ്പെടുന്ന ഇത്തരം അറിവുകള്‍ നമ്മുടെ കലാ-കായിക പാരംബര്യങ്ങളെക്കുറിച്ചുള്ള അറിവുകളില്‍ നിന്നെങ്കിലും ഇഴപിരിച്ചെടുക്കാനായാല്‍ കേരളത്തിന്റെ നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുക്കാനാകും.

കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പ് 2000 ത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ ഒരു അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
ഗ്രന്ഥകര്‍ത്താവായ ശ്രീ.കെ.വിജയകുമാര്‍ 5-1-1950ല്‍ വടകര,ഓഞ്ചിയം ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പി.കൃഷ്ണക്കുറുപ്പ്.മാതാവ് ലക്ഷ്മിക്കുട്ടി അമ്മ.ഇപ്പോള്‍ പാലക്കാട് കുമാരനെല്ലൂരിനടുത്ത് കല്ലടത്തൂരില്‍ താമസിക്കുന്നു. പട്ടാമ്പി ഗവ.സംസ്കൃത കോളേജില്‍ ചരിത്ര വിഭാഗം തലവനാണ്.
ഗ്രന്ഥത്തിന്റെ വില 100 രൂപ.